antony-thomas

കൈനകരി: യു.ബി.സി. കൈനകരിയുടെ പ്രസിഡന്റും, സ്ഥാപകരിൽ പ്രധാനിയുമായ കൈനകരി വല്ല്യവീട്ടിൽ ആന്റണി തോമസ് (തൊമ്മിച്ചൻ-86) നിര്യാതനായി. രണ്ട് പതിറ്റാണ്ടിലേറെ യു.ബി.സി.യുടെ ഒന്നാം തുഴക്കാരനായിരുന്നു. ഭാര്യ : തങ്കമ്മ തോമസ്. മക്കൾ : സിസ്റ്റർ സൂസൻ തോമസ്, ജോമ, സിബി, റാണി, റെജി. മരുമക്കൾ : ദേവസ്യ, ജെനിമോൾ, രാജു, റോയി. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കുട്ടമംഗലത്തെ സഹോദരന്റെ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് കൈനകരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.