erf

ഹരിപ്പാട്: വഴിയോര കച്ചവട സ്ഥാപനത്തിലേക്ക് കാർ ഇടിച്ചു കയറി രണ്ട് പേർക്ക് പരിക്ക്. കാറുമായി കടന്നു കളയാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് പിന്തുടർന്ന് പിടികൂടി. ദേശീയപാതയിൽ തമല്ലാക്കാൽ ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയോടെകൂടിയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്ക്‌ പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡ് അരികിലെ ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വില്പനക്കാരനായ മണ്ണാറശാല വലിയപറമ്പ് വടക്കതിൽ ബഷീർ (55), സാധനം വാങ്ങാൻ എത്തിയ തമല്ലാക്കൽ വെട്ടിത്തറ കിഴക്കതിൽ ശ്രീലത (47)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം കാർ പിന്നിലേക്ക് എടുത്ത് കടന്നു കളയാൻ ശ്രമിച്ച ഡ്രൈവർ ചൂനാട് സ്വദേശി യൂസഫിനെ കരുവാറ്റ ഹൈസ്കൂളിന് സമീപം പൊലീസ് പിന്തുടർന്ന് പിടികൂടുകയായി​രുന്നു.