ഹരിപ്പാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ സി.പി.എം നടത്തുന്ന വ്യാജ പ്രചരണങ്ങൾക്ക് മറുപടിയായി യു.ഡി.എഫ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4ന് ജനസദസ് നടത്തും. ഹരിപ്പാട് ടൗൺ​ഹാൾ ജംഗ്ഷനിൽ നടത്തുന്ന ജനസദസ് കോൺ​ഗ്രസ് നേതാവുമായ ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്യും. വിവിധ ഘടക കക്ഷി നേതാക്കൾ പങ്കെടുക്കും.