ആലപ്പുഴ: ഇരട്ടപ്പേര് വിളിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹോദരന് പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റതിൽ മനംനൊന്ത് എൻജിനിയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അമ്മയുടെയും അയൽവാസികളായ രണ്ടുപേരുടെയും മൊഴിയെടുത്തു. കഴിഞ്ഞ ദിവസം അച്ഛന്റെയും സഹോദരന്റെയും മൊഴിയെടുത്തിരുന്നു. ആലപ്പുഴ കരളകം വാർഡ് പുത്തൻവീട്ടിൽ സുധാകരൻ-മായ ദമ്പതികളുടെ മകൻ അക്ഷയ് ദേവാണ് (മാധവൻ-19) കഴിഞ്ഞ 7ന് വൈകിട്ട് 6.30ന് വീട്ടിൽ തൂങ്ങിമരിച്ചത്. അമ്മ മായയുടെയും അയൽവാസികളായ രണ്ടുപേരുടെയും മൊഴി ഡി.സി.ആർ.ബി ഡിവൈ.എസ്.പി വി.എൻ.സജിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് രേഖപ്പെടുത്തിയത്.