ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിലെ ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ ഗണിതശാസ്ത്ര ദിനാഘോഷം കോളേജ് പ്രിൻസിപ്പൽ ഡോ. പി .പി ഷർമിള ഉദ്ഘാടനം ചെയ്തു. വകുപ്പു മേധാവി പ്രൊഫ. ബി..ബിന്ദു അദ്ധ്യക്ഷയായി. അദ്ധ്യാപകരായ സിനുമോൾ, ഡോ. എം പ്രീത്, പ്രൊഫ. ലേഖ കെ.വി ,ഡോ. അരുൺ .എസ്. പ്രസാദ്, ഡോ വിനോദ് ഹരിദാസ്, ഡോ ടി ശ്രീജ, ഡോ ടിന്റു.ആർ, അഞ്ജിമ കെ.എസ് എന്നിവർ സംസാരിച്ചു. തുടർന്ന് "ഗണിത ശാസ്ത്രത്തിൽ ഇന്ത്യാക്കാരുടെ സംഭാവന" എന്ന വിഷയത്തിൽ കോളേജ് തലത്തിൽ നടന്ന പവർപോയിന്റ് പ്രസന്റെഷൻ മത്സരത്തിൽ ഗോപു.എസ്, മഹാദേവൻ.എസ്, ലക്ഷ്മി പ്രിയ എന്നിവർ സമ്മാനാർഹരായി. ഡോ.ശ്രീനിവാസരാമാനുജന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ സിനിമ പ്രദർശനവും നടന്നു.