ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ ഇന്ന് ഉച്ചയ്ക്ക് 3ന് ശങ്കരാനന്ദ സ്വാമി അനുസ്മരണം നടക്കും. എസ്. എൻ. ഡി. പി യോഗം ഡയറക്ടർ ബോർഡ്‌ അംഗം എം. കെ ശ്രീനിവാസൻ അനുസ്മരണ സമ്മേളനം ഉദഘാടനം ചെയ്യും. ആശ്രമം പ്രസിഡന്റ് ബി. നടരാജൻ അധ്യക്ഷനാകും. സെക്രട്ടറി വി. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 5ന് ബ്രഹ്മവിദ്യ ആത്മബോധ പ്രഭാഷണം. 7ന് തിരുവാതിര, 7.30ന് ഗാനമേള എന്നിവ നടക്കും..