പൂച്ചാക്കൽ : മാക്കേകടവ് ശ്രീ ഗൗരിനാഥ ക്ഷേത്രത്തിലെ മഹോത്സവം ഭക്തി സാന്ദ്രമായി. കൊടിയേറി അഞ്ചാം ദിവസമായ മകം നാളിലാണ് മഹോത്സവം. വെളുപ്പിന് 4 ന് ക്ഷേത്രം മേൽശാന്തി അഭിലാഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ പള്ളിയുണർത്തലോടുകൂടി വൈദിക ചടങ്ങുകൾ തുടങ്ങി. തുടർന്ന് ഗജരാജന്മാർക്ക് സ്വീകരണവും ഗജപൂജയും ആനയൂട്ടും നടത്തി. രാവിലെ നടന്ന കാഴ്ചശ്രീബലിക്ക് നാദസ്വര വിദ്വാൻ കലവൂർ വെങ്കിട്ടരാമനും പാണാവള്ളി ബിജുലാലും ചേർന്ന് മേളം ഒരുക്കി. വൈകിട്ട് നടന്ന പകൽപ്പൂരത്തിന് തിരുമറയൂർ രാജേഷ് മാരാരുടെ മേളപ്രമാണത്തിൽ 51 കലാകാരന്മാർ മേളമിസ്മയം തീർത്തു.തുടർന്ന് നടത്തിയ സേവ, കുടമാറ്റം പൂമൂടൽ ചടങ്ങുകൾക്ക് വലിയ ഭക്തജനത്തിരക്കായിരുന്നു. റിഥം ബാൻറിന്റെ ഫ്യൂഷൻ പരിപാടിക്കു ശേഷം പള്ളിവേട്ടയും പള്ളി നിദ്രയും നടത്തി നടയടച്ചു.