ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കുമാരനാശാൻ കവിതകളിലെ നവോത്ഥാന മൂല്യങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടക്കും. 21ന് രാവിലെ 9.30ന് ഹരിപ്പാട് മുരളി ഹോട്ടൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന സെമിനാർ ജില്ലാ കൗൺസിൽ സെക്രട്ടറി മാലൂർ ശ്രീധരൻ ഉദ്ഘാടനം ചെയ്യും. ജി.സന്തോഷ് കുമാർ അദ്ധ്യക്ഷനാകും. ഡോ.ദേവി.കെ.വർമ്മ വിഷയാവതരണം നടത്തും. വായനാമത്സര വിജയികൾക്ക് മുഞ്ഞനാട് രാമചന്ദ്രൻ സമ്മാനദാനം നിർവ്വഹിക്കും.