ആലപ്പുഴ :റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നടത്തേണ്ട പ്രവർത്തനങ്ങൾ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു. മന്ത്റി ജി. സുധാകരൻ സല്യൂട്ട് സ്വീകരിക്കും. റിപ്പബ്ലിക് ദിനാഘോഷം നടക്കുന്ന പൊലീസ് പരേഡ് ഗ്രൗണ്ടിൽ പ്ലാസ്​റ്റിക് പതാക, തോരണങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കി ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കും. ഗ്രൗണ്ടിൽ പന്തലും വിദ്യാർത്ഥികൾക്കാവശ്യമായ വിശ്രമ സൗകര്യങ്ങളും ഒരുക്കും. 22,23,24 തിയതികളിൽ പരേഡിന്റെ പരിശീലനം നടക്കും. പരിശീലന ദിവസങ്ങളിലടക്കം ആംബുലൻസ്, പ്രഥമ ശുശ്രൂഷ സൗകര്യം എന്നിവ ജില്ല മെഡിക്കൽ ഓഫീസ് സജ്ജമാക്കണമെന്ന് ജില്ല കളക്ടർ നിർദേശം നൽകി.