4

പൂച്ചാക്കൽ : തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് ശാന്തമ്മ പ്രകാശ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ ആർ പുഷ്കരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എബ്രഹാം ജോർജ്ജ്, വാർഡ് മെമ്പർമാരായ പി ശശികല, മിനി രമേശൻ, അമ്പിളി തിലകൻ,വിമൽ രവീന്ദ്രൻ, അംബിക ശശിധരൻ, സജി മണപ്പുറം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.ബി ജ്യോതിമണി, കെ.സി സജീവ് എന്നിവർ പങ്കെടുത്തു. 2019 -20 കാലയളവിലെ പദ്ധതി വിഹിതത്തിൽ നിന്ന് 64 ലക്ഷം രൂപ ചെലവിൽ 2 നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. താഴെ ഫ്രണ്ട് ഓഫീസും പാർക്കിംഗ് സൗകര്യവും മുകളിൽ ബാക്ക് ഓഫീസുമാണ് പ്രവർത്തിക്കുക. പി ജി ഗോപിനാഥിനാണ് നിർമ്മാണ ചുമതല. പഴയ കെട്ടിടത്തിന് സമീപമുള്ള വാടക കെട്ടിടത്തിലാണ് ഇപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നത്.