അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പന്ത്രണ്ട് കളഭത്തിനും, ശങ്കരനാരായണ കലോത്സവത്തിനും തുടക്കമായി. രാവിലെ 10ന് ചലച്ചിത്ര താരം ജലജ ശങ്കരനാരായണ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു .സീരിയൽ താരം കുമാരി ഗൗരി പ്രകാശ് ഭദ്രദീപപ്രകാശനം നിർവഹിച്ചു. സുഷമരാജീവ് അദ്ധ്യക്ഷത വഹിച്ചു.ജി.വേണു ലാൽ മുഖ്യ പ്രഭാഷണം നടത്തി.എല്ലാ ദിവസവും രാവിലെ 11.30നാണ് കളഭാഭിഷേക ദർശനം. രാത്രി 9 ന് വിളക്കെഴുന്നള്ളിപ്പും, വിളക്കാചാരവും നടക്കും. ഇന്നലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കലാ ശീരാമചന്ദ്രപുലവരും സംഘവും അവതരിപ്പിച്ച തോൽപ്പാവക്കൂത്തും സന്ദർശൻ കഥകളി വിദ്യാലയത്തിന്റെ സന്താനഗോപാലം കഥകളിയും അരങ്ങേറി. രണ്ടാം കളഭ ദിവസമായ ഇന്ന് രാവിലെ 11ന് നൃത്തനൃത്യങ്ങളും, വൈകുന്നേരം നൃത്താർച്ചന, തിരുവാതിര, ബാൻഡ് പെർഫോമൻസ് എന്നിവയും നടക്കും.