അമ്പലപ്പുഴ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ രണ്ടര വർഷത്തിലേറെയായി ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. നീർക്കുന്നം വെളിമ്പറമ്പിൽ അബ്ദുൽ റഷീദിന്റെ ( ഡ്രൈവർ കെ.എസ്.ആർ.ടി.സി, ആലപ്പുഴ ഡിപ്പോ) മകൻ മുഹമ്മദ് യാസീൻ (23)ആണ് മരിച്ചത്. ആലപ്പുഴയിലെ സ്വകാര്യ ഐ.ടി.സിയിൽ വിദ്യാർത്ഥി ആയിരുന്ന മുഹമ്മദ് യാസീൻ പഠിക്കാനായി പോകുന്നതിനിടെ രണ്ടരവർഷം മുമ്പ് അറവുകാട് ഭാഗത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. മുഹമ്മദ് യാസീൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് അന്നുമുതൽ ചികിത്സയിലായിരുന്നു. മാതാവ് : ബദറുന്നിസ. സഹോദരങ്ങൾ : മുഹമ്മദ് റാസിഖ്, റാബിയ.