വള്ളികുന്നം: ഇലിപ്പക്കുളം ശ്രീനാരായണ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ശുചിത്വ ബോധവത്കരണ ക്ലാസ്‌ സംഘടിപ്പിച്ചു. ഉദ്ഘാടനം താലൂക്ക്‌ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഷാനവാസ്‌ വള്ളികുന്നം നിർവഹിച്ചു. വനിതാ വേദി പ്രസിഡന്റ് പി.ജെ ജഗദമ്മ അദ്ധ്യക്ഷത വഹിച്ചു. ഭരണിക്കാവ്‌ പി എച്ച്‌ സി ഹെൽത്ത്‌ ഇൻസ്പെക്ടർ ടി. സുനിൽകുമാർ ക്ലാസ്‌ നയിച്ചു.. ഇലിപ്പക്കുളം രവീന്ദ്രൻ, എൻ. എസ്‌, സലിംകുമാർ, റീജ ,അമ്മു തുടങ്ങിയവർ സംസാരിച്ചു..