ambala

അമ്പലപ്പുഴ : ചിപ്സ് കടയിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മദ്ധ്യവയസ്കൻ മരിച്ചു. വണ്ടാനം വൃക്ഷവിലാസം തോപ്പിൽ ഷരീഫിന്റെ മകൻ അബ്ദുൾ ലത്തീഫ്‌ (ചിപ്സ്‌ ലത്തീഫ്‌, 48) ആണ് മരിച്ചത്. ആലപ്പുഴയിൽ ചിപ്സ്‌ കടയിൽ ജോലി ചെയ്യുന്നതിനിടയിൽ കുഴഞ്ഞ്‌ വീഴുകയായിരുന്നു.ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മാതാവ്‌ : സുഹ്‌റ. ഭാര്യ: ജാസ്മി.മക്കൾ:സബീന,ഷിഫാസ്‌,റാബിയത്ത്‌.