photo

ആലപ്പുഴ : നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിലെ സർക്കാർ,എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം തുമ്പോളിസെന്റ് തോമസ് ഹൈസ്‌കൂളിൽ ബിഷപ്പ് ഡോ.ജയിംസ് ആനാപറമ്പിൽ നിർവഹിച്ചു. നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. നഗരത്തിലെ 40ൽപരം വിദ്യാലയങ്ങളിലായി 1700 കുട്ടികൾക്കാണ് നഗരസഭ പ്രഭാത ഭക്ഷണം ഒരുക്കുന്നത്. വിവിധ കുടുംബശ്രീ യൂണിറ്റുകൾക്കാണ് പ്രഭാത ഭക്ഷണത്തിന്റെ നിർവഹണച്ചുമതല . നഗരസഭ നടപ്പാക്കുന്ന ഏറ്റവും മഹനീയമായ ഒരു പദ്ധതിയാണ് പ്രഭാത ഭക്ഷണവിതരണം എന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. യോഗത്തിൽ വൈസ് ചെയർപേഴ്സൺ ഇ.ജ്യോതിമോൾ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ അഡ്വ. ജി.മനോജ് കുമാർ, വികസന സ്റ്റാന്ററിംഗ് കമ്മിറ്റി ചെയർമാർ ബഷീർ കോയാ പറമ്പിൽ ,ആരോഗ്യ സ്റ്റാന്ററിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.എ.റസാക്ക് ,ക്ഷേമകാര്യ സ്റ്റാന്ററിംഗ് കമ്മിറ്റി ചെയർപെഴ്സൺ ബിന്ദു തോമസ് ,കൗൺസിലർമാരായ എ.എം.നൗഫൽ, കെ.ജെ.നിഷാദ്, ബേബി ലൂയിസ്., ജോസ് ചെല്ലപ്പൻ, ഹെഡ്മിസ്ട്രസ് മാർഗരറ്റ് , അദ്ധ്യാപകരായ എഡ്വേർഡ്, പി.ടി.എ പ്രസിഡന്റ് ജാക്സൺ എന്നിവർ പങ്കെടുത്തു. ഇന്ന് നഗരത്തിലെ വിവിധ വിദ്യാലയങ്ങളിൽ ജനപ്രതിനിധികൾ സ്‌കൂൾ തലത്തിലുള്ള പ്രഭാത ഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.