പൂച്ചാക്കൽ: വളച്ചൊടിക്കാതെ, സത്യസന്ധമായി വാർത്തകൾ സമൂഹത്തിൽ എത്തിക്കുന്നതിൽ കേരളകൗമുദി പുലർത്തുന്ന ജാഗ്രത മാതൃകാപരമാണെന്ന് എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു പറഞ്ഞു. കേരളകൗമുദി പൂച്ചാക്കൽ ബ്യൂറോ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർശ്വവത്കരിക്കപ്പെട്ട പിന്നാക്കാദി ജനവിഭാഗങ്ങളുടെ അവകാശങ്ങൾ അധികാര വർഗ്ഗത്തിന് മുന്നിൽ എത്തിക്കുവാനും അതിനായി പോരാടാനും ഇന്ന് കേരളകൗമുദി പത്രം മാത്രമാണുള്ളതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ എസ്.എൻ.ഡി.പി.യോഗം കൗൺസിലർ പി.ടി. മന്മഥൻ പറഞ്ഞു.

ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കെ.എൽ.അശോകൽ ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു.കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് എസ്.വിക്രമൻ അദ്ധ്യക്ഷനായി.പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്.ഷിബു, തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡൻറ് ശാന്തമ്മ പ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗം രതി നാരായണൻ, പാണാവള്ളി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.കെ.സുശീലൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് പ്രകാശൻ തച്ചാപറമ്പിൽ, സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് കുര്യൻ, എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ കൗൺസിലർ പി.വിനോദ് മാത്താനം, ഡി.സി.സി.അംഗം സി.പി.വിനോദ് കുമാർ, തൈക്കാട്ടുശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ജോബിച്ചൻ, പഞ്ചായത്ത് അംഗം എൻ.പി. പ്രദീപ്, ഗഫൂർ പൂച്ചാക്കൽ ,പൂച്ചാക്കൽ മീഡിയ സെന്റർ പ്രസിഡൻറ് അഷ്റഫ്, സെക്രട്ടറി സുരേഷ്, ഒ.സി.വക്കച്ചൻ, വിനോദ് കണ്ണാട്ട് എന്നിവർ സംസാരിച്ചു. കേരളകൗമുദി ആലപ്പുഴ യൂണിറ്റ് മാർക്കറ്റിംഗ് മാനേജർ ശ്രീജിത്ത് സ്വാഗതവും പൂച്ചാക്കൽ ലേഖകൻ സോമൻ കൈറ്റാത്ത് നന്ദിയും പറഞ്ഞു.