കുട്ടനാട്: കളങ്ങര അമ്പ്രമുക്ക് ജംഗ്ക്ഷനിലെ കലുങ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട്‌ കെ.എസ്.ആർ.ടി.സി നിറുത്തലാക്കിയ ചങ്ങനാശ്ശേരി -കളങ്ങര-എടത്വാ സർവ്വീസിന് പകരമായി നേരത്തേ ഉണ്ടായിരുന്ന ചങ്ങനാശ്ശേരി-ഊരുക്കരി ബസ്‌ സർവ്വീസ് പുനരാരംഭിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. ചങ്ങനാശ്ശേരി - ഊരുക്കരി സർവ്വീസ് നിർത്തലാക്കിയപ്പോൾ നാട്ടുകാരുടെ ഏക ആശ്രയമായിരുന്നുചങ്ങനാശ്ശേരി -കളങ്ങര- എടത്വാ സർവ്വീസ്.എന്നാൽഇപ്പോൾ ഇതുംകൂടി നിർത്തലാക്കിയതോടെ എ സി കനാലിനു തെക്കുംഎടത്വായ്ക്ക്‌വടക്കുമായിവരുന്ന മുഴുവൻ പ്രദേശവുംയാത്രാക്ലേശത്തിന്റെ പിടിയിലമർന്നു. കൂടാതെ മാമ്പുഴക്കരി,മിത്രക്കരി, കളങ്ങര തുടങ്ങിയ പ്രദേശങ്ങളിലും യാത്രാക്ളേഷെമനുഭവപ്പെടുന്നു. എ.സി റോഡിൽ എത്തിയെങ്കിൽ മാത്രമേ പ്രദേശവാസികൾക്ക് ഇപ്പോൾ ചങ്ങനാശ്ശേരിയിലോ ആലപ്പുഴയിലോ പോകാൻ കഴിയൂ . അതിനായിഒന്നുകിൽ ഓട്ടോറിക്ഷകളെ ആശ്രയിക്കുകയോ കിലോമീറ്ററുകളോളം കാൽ നടയായി സഞ്ചരിക്കുകയോവേണം.

ചങ്ങനാശ്ശേരി-ഊരുക്കരി റോഡ്‌മോശമായതിനെത്തുടർന്നായിരുന്നു വർഷങ്ങൾക്ക്മുമ്പ് ഈ സർവ്വീസ് നിർത്തിവച്ചത്. പിന്നീട് ഈ സർവ്വീസ് പുനരാരംഭിക്കണമെന്ന്ആവശ്യപ്പെട്ട് നാട്ടുകാർ പല പ്രാവശ്യം അധികൃതരെ സമീപിച്ചെങ്കിലും ഒരു നടപടിയുണ്ടായില്ല. സർവീസ് പുനരാരംഭിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ സമരത്തിന് തയ്യാറാകുമെന്ന് ഡി.സി.സി ജനറൽസെക്രട്ടറി പ്രമോദ് ചന്ദ്രൻ പറഞ്ഞു.