മാവേലിക്കര: പ്ലാസ്റ്റിക് ഉപേക്ഷിക്കു, ഭൂമിയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി ഭരണിക്കാവ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ സൂപ്പർ മാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നവർക്ക് ഗുണമേന്മയുള്ള തുണി സഞ്ചികൾ സൗജന്യമായി നൽകുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതി ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കോശി അലക്സ് സാധനങ്ങൾ നിറച്ച തുണി സഞ്ചി ബാങ്ക് സെക്രട്ടറി ജയപ്രാശിന് നൽകി നിർവഹിച്ചു.