കുട്ടനാട് : പാടത്ത് ഞാറ് നടാൻ പോയ കർഷകത്തൊഴിലാളികളായ സ്ത്രീകൾക്ക്‌ തൊഴിലുറപ്പ്‌ ജോലി നിഷേധിച്ചതിനെത്തുടർന്ന്‌ വെളിയനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും തൊഴിലാളികളും ചേർന്ന്‌ വെളിയനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഓഫീസ് ഉപരോധിച്ചു. പാടത്ത് പണിക്ക് പോയതുകൊണ്ട്‌തൊഴിലുറപ്പ് നഷ്ടപ്പെട്ടവർക്ക് മാത്രമായിമസ്റ്റർറോൾതയ്യാറാക്കാമെന്ന് അക്രഡിറ്റഡ്എൻജിനിയറുടെഉറപ്പിനെത്തുടർന്ന്‌സമരം അവസാനിപ്പിച്ചു. .കോൺഗ്രസ് നേതാക്കളായ സി.വി.രാജീവ്, ജി.സൂരജ്, ടി.ഡി.അലക്‌സാണ്ടർ തുടങ്ങിയവർ നേതൃത്വം നൽകി.