കുട്ടനാട്: 2018ലെ പ്രളയത്തിൽജീവനോപാധികൾ നഷ്ടമായ സാധാരണക്കാരെസഹായിക്കുന്നതിനായി പ്രത്യേകവിഹിതമെന്ന നിലയിൽവെളിയനാട് പഞ്ചായത്തിന് ലഭിച്ച തുക വക മാറ്റിയതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് പടിക്കൽ കുത്തിയിരുപ്പ്‌സമരം നടത്തിയതിന് പിന്നാലെ ഇന്നലെ യു.ഡി. എഫ് നേതൃത്വവും പഞ്ചായത്ത് പടിക്കൽ സമരവുമായി രംഗത്തെത്തി. . ഇന്ന് ബി ജെ പിയും സമരം നടത്തും. യു.ഡി.എഫ് നേതൃത്വത്തിൽ നടന്ന സമരം ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. അഡ്വ.ജേക്കബ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. കെ.ഗോപകുമാർ, ജോസഫ് ചേക്കോടൻ,സി.വി.രാജീവ്‌, സാബു തോട്ടുങ്കൽ.ജി.സൂരജ് തുടങ്ങിയവർ സംസാരിച്ചു. .