ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ ഇന്ന് രാവിലെ 10ന് മുട്ടം ശ്രീരാമകൃഷ്ണാശ്രമം ഗസ്റ്റ് ഹൗസ് രമേശ് ചന്ദ്രൻ ചാന്ദാർ ആലുംമൂട്ടിൽ ഉദ്ഘാടനം ചെയ്യും. ബി.നടരാജൻ അദ്ധ്യക്ഷനാകും. രക്ഷാധികാരി മുട്ടം ബാബു മുഖ്യപ്രസംഗം നടത്തും. സുഖാകാശ സരസ്വതി സ്വാമികൾ, ആത്മപ്രസാദ് സ്വാമികൾ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. വി.നന്ദകുമാർ സ്വാഗതം പറയും. ആശ്രമവുമായി ബന്ധപ്പെട്ടു നിൽക്കുന്ന കർഷകരെ ചടങ്ങിൽ ആദരിക്കും. ആലുംമൂട്ടിൽ എ.പി ചെല്ലമ്മ ചാന്ദാട്ടി സ്മാരക അവാർഡ് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ആകാശിന് ആലുംമൂട്ടിൽ രാധാകൃഷ്ണൻ ചാന്ദാർ നൽകി അനുമോദിക്കും. ശാഖയിൽ നിന്നും ആയുർവേദ മെഡിക്കൽ രംഗത്ത് ഉന്നത നിലയിൽ എത്തിയ കൃഷ്ണ ഗോപൻ, കാർഷിക സർവകലാശാലയിൽ നിന്നും ഉന്നത വിജയം നേടി കൃഷി ഓഫീസറായി ജോലിയിൽ പ്രവേശിച്ച രേഷ്മ, ബി.ടെക് സിവിൽ വിഷയത്തിൽ ഉന്നത വിജയം നേടിയ അമൃത.എസ്.വിനോദ്, ബി.ടെക് കംപ്യൂട്ടറിൽ ഉന്നത വിജയം നേടിയ നിഖിൽ, അരുൺ അശോകൻ, എം.ബി.എയ്ക്ക് ഉന്നത വിജയം നേടിയ ആര്യാഗോപാൽ എന്നിവരെ ചടങ്ങിൽ ആദരിക്കും.ഗസ്റ്റ് ഹൗസ് നിർമ്മിച്ചു നൽകിയ ആലുംമൂട്ടിൽ ടി.കെ മാധവന്റെയും ചെല്ലമ്മ ചാന്നാട്ടിയുടെയും മകൻ യു.എസ്.എയിൽ എൻജിനിയറായ എം.ശിവദാസൻ ചാന്നാരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിക്കും. വി.നന്ദകുമാർ സ്വാഗതവും ബി.ദേവദാസ് നന്ദിയും പറയും. 7ന് തിരുവാതിര, 7.30ന് നൃത്തനൃത്യങ്ങൾ എന്നിവ നടക്കും.