വള്ളികുന്നം: വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ കയറി പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചയാൾ അറസ്റ്റിൽ. വള്ളികുന്നം ചങ്ങാലപ്പള്ളിൽ രതീഷാ(37)ണ് പിടിയിലായത്. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് തിരുവനന്തപുരം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. സ്റ്റേഷനിൽ അതിക്രമിച്ചു കയറി പാറാവു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ നജുറോയിയെ മർദ്ദിക്കുകയും വനിതാ പൊലീസ് ഉൾപ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് എസ് ഐ കെ. സുനുമോന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. മാനസിക രോഗത്തിനു ചികിത്സയിലായിരുന്നു ഇയാൾ.