photo

ചേർത്തല: ദേശീയതുവജന വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ല യുവജനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ വയലാർ രാമവർമ്മ സ്‌കൂളിൽ നടന്ന സ്വാമി വിവേകാനന്ദൻ അനുസ്മരണം വയലാർ പഞ്ചായത്ത് പ്രസിഡന്റ് എസ്.വിബാബു ഉദ്ഘാടനം ചെയ്തു.യുവജനക്ഷേമ ബോർഡ് ജില്ല കോ-ഓർഡിനേ​റ്റർ.ടി.ടി.ജിസ്‌മോൻ അദ്ധ്യക്ഷനായി.സ്‌കൂൾ പ്രിൻസിപ്പൽ മധു മോഹൻ, ജില്ല യൂത്ത് പ്രോഗ്രാം ഓഫീസർ എസ്.ബി. ബിന,പി.ടി.എ പ്രസിഡന്റ് കെ.എ.നെജി, അഖിൽ കൃഷ്ണ,അദ്ധ്യാപിക ഗ്രേസി എന്നിവർ സംസാരിച്ചു.മുതുകുളം സോമനാഥ് വിവേകാനന്ദ അനുസ്മരണ പ്രഭാഷണം നടത്തി.