ആലപ്പുഴ: മാർച്ച് 14, 15 തീയതികളിൽ നടക്കുന്ന ഐക്യകർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാർ നാളെ രാവിലെ 10ന് ചർച്ച് റോഡിലുള്ള ടി.കെ. ദിവാകരൻ സ്മാരക ഹാളിൽ നടക്കും. പി.എൻ.നെടുവേലി വിഷയം അവതരിപ്പിക്കും.
എസ്.എസ്. ജോളി മോഡറേറ്ററായിരിക്കും. അഡ്വ. ബി.രാജശേഖരൻ, കലാനിലയം രാമചന്ദ്രൻനായർ, വിജയദേവൻപിള്ള, അഡ്വ. കെ.എസ്. സണ്ണിക്കുട്ടി, കെ. വേണുഗോപാൽ, മാത്തുക്കുട്ടി കുഞ്ചാക്കോ, ഡി. രാജഗോപാൽ, ഐക്യമഹിളാസംഘം സംസ്ഥാന പ്രസിഡന്റ് സി. രാജലക്ഷ്മി, ഡോ. ഗോപകുമാർ, അഡ്വ. ആർ ഉണ്ണികൃഷ്ണൻ എന്നിവർ ചർച്ച നയിക്കും.
ഉച്ചയ്ക്ക് 2.30ന് സമ്മേളനത്തിൽ കലാനിലയം രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിക്കും. ആർ.എസ്. പി. സംസ്ഥാന സെക്രട്ടറി. എ. എ. അസീസ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി വിജയദേവൻപിള്ള റിപ്പോർട്ട് അവതരിപ്പിക്കും.