ആലപ്പുഴ: കൈതത്തിൽ ആശാൻ മെമ്മോറിയൽ വായനശാല ആൻഡ് ഗ്രന്ഥശാലയിൽ ആശാൻ സ്മൃതി സംഗമത്തിനും ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദി ആഘോഷത്തിനും തുടക്കമായി. നാളെ വൈകിട്ട് 3ന് ചിത്രരചനാ മത്സരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.രതികുമാർ ഉദ്ഘാടനം ചെയ്യും. വനിതാ വേദി പ്രസിഡന്റ് കെ.ഡി.ബേബി അദ്ധ്യക്ഷത വഹിക്കും. 19ന് ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദി ആഘോഷത്തിൽ ഡോ. എസ്.അജയകുമാർ പ്രബന്ധാവതരണം നടത്തും. എൻ.എസ്.ജോർജ് അദ്ധ്യക്ഷത വഹിക്കും. പ്രതിഭകൾക്കുള്ള സമ്മാനദാനം ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് കവിതാ ഹരിദാസ് നിർവഹിക്കും.