ആലപ്പുഴ : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് 30 ന് വൈകിട്ട് 4 ന് യു.ഡി.എഫ് ആലപ്പുഴയിൽ സംഘടിപ്പിക്കുന്ന 'മനുഷ്യ ഭാരത ഭൂപടം' പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു ഭാരവാഹികൾ : മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ (ചെയർമാൻ), അഡ്വ.എ.എ.റസാക്ക്, അഡ്വ.ആർ.ഉണ്ണികൃഷ്ണൻ(വർക്കിംഗ് ചെയർമാൻമാർ), എസ്.സുബാഹു, കെ.വി.മേലനാഥൻ (ജനറൽ കൺവീനർമാർ), സി.വി.മനോജ് കുമാർ, സിറയക്ക് ജേക്കബ്, എസ്.പ്രഭുകുമാർ, എൻ.ചിദംബരൻ (കൺവീനർമാർ).
സംഘാടക സമിതി രൂപീകരണ യോഗം യു.ഡി.എഫ്.ജില്ലാ ചെയർമാൻ എം.മുരളി ഉദ്ഘാടനം ചെയ്തു .അഡ്വ.എ.എ.റസാഖ് അദ്ധ്യക്ഷത വഹിച്ചു. എ.എ.ഷുക്കൂർ, എ.എം.നസീർ, വി.സി.ഫ്രാൻസിസ്, എ.എൻ.പുരം ശിവകുമാർ ,മുൻ മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ്,സി.എസ്.രമേശ്, ബേബി പാറക്കാടൻ, കളത്തിൽ വിജയൻ എന്നിവർ സംസാരിച്ചു.