ആലപ്പുഴ: വിവാഹ ഏജന്റുമാർക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.എം.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സി.അംബുജാക്ഷൻ,ആർ.സി.അജികുമാർ എന്നിവർ സംസാരിച്ചു. എ.ഷംസുദീൻ സ്വാഗതവും രാജു അബ്രഹാം നന്ദിയും പറഞ്ഞു.