ആറാട്ടുപുഴ : പത്തിശ്ശേരിൽ ദേവീക്ഷേത്രത്തിൽ ദേവീഭാഗവത നവാഹ യജ്ഞം ഇന്ന് മുതൽ 26 വരെ നടക്കും.ഇന്ന് രാവിലെ 6.30 ന് അഖണ്ഡനാമജപം, വൈകിട്ട് 4ന് വിഗ്രഹഘോഷയാത്ര, 6ന് ഉദ്ഘാടന സഭയിൽ ക്ഷേത്ര യോഗം പ്രസിഡന്റ് സുനിൽ കുന്തളശ്ശേരിൽ അദ്ധ്യക്ഷനാകും. സെക്രട്ടറി പ്രമോദ് ശിവ സ്വാഗതം പറയും. 7 ന് വിഗ്രഹപ്രതിഷ്ഠ, ക്ഷേത്രം മേൽശാന്തി ഭരതൻ ശാന്തി ഭദ്രദീപം തെളിയിക്കും. തുടർന്ന് രമാദേവി തൃപ്പൂണിത്തുറയുടെ പ്രഭാഷണം. വിദ്യാഗോപാലമന്ത്രാർച്ചന, കുമാരി പൂജ, സർവ്വൈശ്വര്യപൂജ, നവഗ്രഹ പൂജ, വാസ്തു ദോഷപരിഹാര പൂജ, അഭീഷ്ഠ ഫലസിദ്ധി യജ്ഞം, മണിദീപ ദർശനം എന്നിവ സപ്താഹദിനങ്ങളിൽ നടക്കും. 26 ന് വൈകിട്ട് 4ന് മംഗലം ഇsയക്കാട് ജ്ഞാനേശ്വര ക്ഷേത്രത്തിൽ നിന്ന് അവഭൃഥസ്നാന ഘോഷയാത്ര.