പൂച്ചാക്കൽ : മികച്ച കാർഷിക വിദ്യാലയത്തിനുള്ള കൃഷി വകുപ്പിന്റെ ജില്ലാതല പുരസ്കാരം തളിയാപറമ്പ് ഗവ.എൽ.പി.സ്കൂളിന് ലഭിച്ചു. 25000 രൂപ സമ്മാനമായി കിട്ടും. കഴിഞ്ഞ 5 വർഷക്കാലമായി മികച്ച രീതിയിൽ കൃഷി നടത്തുന്ന വിദ്യാലയമാണിത്. പച്ചക്കറി കൃഷിക്കു പുറമേ വാഴ, കപ്പ, മഞ്ഞൾ, കുറ്റിമുല്ല, ബന്തി പൂവ്, പാഷൻ ഫ്രൂട്ട്, ചീര തുടങ്ങിയവയും കൃഷി ചെയ്യുന്നു. കഴിഞ്ഞ വർഷം ഒന്നര ഏക്കർ പറമ്പ് പാട്ടത്തിനെടുത്ത് വിപുലമായ പച്ചക്കറി കൃഷിയാണ് സ്കൂൾ നടത്തിയത്. പച്ചക്കറി വിൽക്കാൻ വെള്ളിയാഴ്ചകളിൽ പച്ചക്കറി ചന്ത നടത്തി . വർഷത്തിൽ അമ്പതിലേറെ ദിവസങ്ങളിൽ സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങൾ ഇവിടെ നിന്ന് കഴിഞ്ഞു. പ്രധാനാദ്ധ്യാപിക സി.എം.വിമലയും കാർഷിക ക്ലബ്ബിന്റെ കൺവീനർ സോണി പവേലിൻ, എസ്.എം.സി. അംഗങ്ങളായ ബാലകൃഷ്ണൻ, വി. ജിബീഷ് ,എൻ. ആർ. സജു, റാണി ഗിരീഷ് എന്നിവരുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.