ആലപ്പുഴ:ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിച്ച സമഗ്ര കായികവികസന ശില്പശാല ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യൻ അനിൽകുമാർ, മനോജ് ലാൽ തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡന്റ് പി.ജെ.ജോസഫ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു സ്വാഗതം പറഞ്ഞു. സെക്രട്ടറി പ്രദീപ് കുമാർ, കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കുര്യൻ ജെയിംസ്,ആർ.ഉമാനാഥ്,ടി കെ അനിൽ, പ്രതാപൻ എന്നിവർ സംസാരിച്ചു. ഡോ ഇന്ദുലേഖ മോഡറേറ്ററായി, ഡോ അഗസ്റ്റിൻ കരടുരേഖ അവതരിപ്പിച്ചു.