തുറവൂർ: തുറവൂർ വളവനാട് മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും തിരുവോണം ആറാട്ട് മഹോത്സവവും ഇന്ന് തുടങ്ങി 25 ന് സമാപിക്കും. ഇന്ന് വൈകിട്ട് 4ന് തുറവുർ മഹാക്ഷേത്രത്തിൽ നിന്ന് വിഗ്രഹഘോഷയാത്ര. വൈകിട്ട് 6.30ന് ഒളതല പൊന്നപ്പൻ ജ്യോത്സ്യർ ദീപപ്രകാശനം നിർവഹിക്കും. എം.ആർ.കമലഹാസൻ ഗ്രന്ഥവും ചന്ദ്രൻ വിഗ്രഹവും അനിതാ സോമൻ നിറപറയും ഡോ.രഞ്ജിത്ത് മോനായി വിഭവവും സമർപ്പിക്കും. പൂച്ചാക്കൽ രാജഷ് തന്ത്രി യജ്ഞമണ്ഡപത്തിൽ വിഗ്രഹപ്രതിഷ്ഠ നടത്തും. തുടർന്ന് യജ്ഞാചാര്യൻ തുറവൂർ സുധീഷ് ശാന്തിയുടെ ഭാഗവത മാഹാത്മ്യപ്രഭാഷണം. നാളെ രാവിലെ 8 ന് വരാഹാവതാരം, 19 ന് രാവിലെ 8ന് നരസിംഹാവതാരം, വൈകിട്ട് 7.30 ന് പൂച്ചാക്കൽ രാജേഷ് തന്ത്രിയുടെയും മേൽശാന്തി പ്രവീൺ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്.തുടർന്ന് കൊടിയേറ്റ് സദ്യ.20ന് രാവിലെ 8ന് ശ്രീകൃഷ്ണാവതാരം, 11 ന് ഉണ്ണിയൂട്ട്, വൈകിട്ട് 5.30ന് ലക്ഷ്മിനാരായണ പൂജ, 21 ന് രാവിലെ 8ന് ഗോവിന്ദ പട്ടാഭിഷേകം, വൈകിട്ട് 5.30ന് സമൂഹ വിദ്യാരാജഗോപാല മന്ത്രാർച്ചന, 22 ന് രാവിലെ 10ന് രുക്മിണി സ്വയംവരം, വൈകിട്ട് 5.30ന് സർവ്വൈശ്വര്യപൂജ, 23 ന് രാവിലെ 9 ന് കുചേല സദ്ഗതി, 10 ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 5ന് കാഴ്ച ശ്രീബലി, 24 ന് പളളിവേട്ട മഹോത്സവം, ഉച്ചയ്ക്ക് 2 ന് അവഭൃഥ സ്നാന ഘോഷയാത്ര, വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 10 ന് പള്ളിവേട്ട .25 ന് രാവിലെ 8ന് കാഴ്ചശ്രീബലി, ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യ, വൈകിട്ട് 5ന് കൊടിയിറക്കൽ, തുടർന്ന് ആറാട്ടിന് പുറപ്പാട്.