കായംകുളം: എസ്.എൻ സെൻട്രൽ സ്കൂൾ വാർഷികം ഇന്നും നാളെയും നടക്കും.
ഇന്ന് രാവിലെ 11 ന് സ്കൂൾ മാനേജർ വി. ചന്ദ്രദാസ് ദീപപ്രകാശനം നിർവ്വഹിയ്ക്കും.
നാളെ ഉച്ചയ്ക്ക് നടക്കുന്ന സമ്മേളനം അനിൽ പനച്ചൂരാൻ ഉദ്ഘാടനം ചെയ്യും. വി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിയ്ക്കും. ശ്രീനാരായണ സാംസ്കാരിക സമിതി സെക്രട്ടറി പള്ളേമ്പിൽ ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി എം. രവീന്ദ്രൻ ,കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജി, പ്രിൻസിപ്പൽ എസ്.ബി ശ്രീജയ തുടങ്ങിയവർ സംസാരിയ്ക്കും.