ചേർത്തല:കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്നും നാളെയും കുത്തിയതോട് എൻ.എസ്.എസ് ഹാളിൽ നടക്കും.വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള ഇടപെടലുകൾക്കും സമാന്തര പഠന സംവിധാനത്തിനെതിരായ പ്രക്ഷോഭങ്ങൾക്കും സമ്മേളനം രൂപം നൽകുമെന്ന്
സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സി.പ്രദീപ്,ജില്ലാ പ്രസിഡന്റ് പി.എ.ജോൺബോസ്‌കോ,സെക്രട്ടറി കെ.എൻ.അശോക് കുമാർ,ട്രഷറർ പി.ബി.ജോസി,സംസ്ഥാന കൗൺസിലർ കെ.ഡി.അജിമോൻ,പി.ആർ.രാജേഷ്,സോണി പവേലിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
17ന് രാവിലെ 10.30ന് സംസ്ഥാന നേതൃസംഗമം ടി.ജെ.എഡ്വേർഡ് ഉദ്ഘാടനം ചെയ്യും.ബി.ബിജു അദ്ധ്യക്ഷനാകും.2ന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽസെക്രട്ടറി എം.സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്യും.ഡോ.ഡി.രാംദാസ് അദ്ധ്യക്ഷനാകും.4ന് ഗുരുവന്ദനം എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യും. സി.പ്രദീപ് ഗുരുവന്ദനം നടത്തും.സംസ്ഥാന കൗൺസിലർ കെ.ഡി.അജിമോൻ അദ്ധ്യക്ഷനാകും.
18ന് രാവിലെ ഡി.സി.സി പ്രസിഡന്റ് എം.ലിജു സമ്മേളനം ഉദ്ഘാടനം ചെയ്യും.സി.പ്രദീപ് മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പ്രസിഡന്റ് പി.എ.ജോൺബോസ്‌കോ അദ്ധ്യക്ഷനാകും.11ന് വിദ്യാഭ്യാസ സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.കെ.അജിത്കുമാർ ഉദ്ഘാടനം ചെയ്യും.എ.നാസർ അദ്ധ്യക്ഷനാകും.സി.കെ.ഷാജിമോഹൻ മുഖ്യപ്രഭാഷണം നടത്തും.2ന് യാത്രയയപ്പു സമ്മേളനം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും.എസ്.ശരത് മുഖ്യപ്രഭാഷണം നടത്തും.വനിതാ സമ്മേളനം സംസ്ഥാന സെക്രട്ടറി ടി.എ.ഷാഹിദ റഹ്മാൻ ഉദ്ഘാടനം ചെയ്യും. എൻ.എസ്.സീതാലഷ്മി അദ്ധ്യക്ഷയാകും.4ന് സമാപന സമ്മേളനം എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും.പി.ബി.ജോസി അദ്ധ്യക്ഷനാകും.