ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം വേടരപ്ലാവ് 2836ാം നമ്പർ ശാഖയിലെ 37ാമത് ശാഖാ വാർഷികവും രണ്ടാമത് ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികവും ഇന്നും നാളെയും നടക്കും. സ്വാമി വിശാലാനന്ദ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ക്ഷേത്രം തന്ത്രി ശ്രീനാരായണ പ്രസാദ് മുഖ്യ കാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 7 ന് അഖണ്ഡനാമ ജപയഞ്ജം,നാളെ ഉച്ചയ്ക്ക് ഒന്നിന് സമൂഹ സദ്യ, വൈകിട്ട് 5 ന് മഹാസർവ്വൈശ്വര്യ പൂജ, വൈകിട്ട് 7 .30 ന് മികച്ച കർഷകനുള്ള അവാർഡ് നേടിയ വേടരപ്ലാവ് രത്നനിവാസിൽ ഡി രത്നാകരനെ അനുമോദിക്കും.