ചാരുംമൂട് : കുടശ്ശനാട്‌ തിരുമണിമംഗലം ശ്രീ മഹാദേവർ ക്ഷേത്രത്തിൽ മഹാ ശിവപുരാണജ്ഞാന യജ്ഞം നാളെ മുതൽ 29 വരെ നടക്കും. മനോജ്‌ വി നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ചാലാപ്പള്ളി പ്രസാദ്, ഐവർകാല തുളസി, ആനാരി മോഹനൻ എന്നിവർ യജ്ഞപൗരാണികരുമാണ്. നാളെ വൈകിട്ട് 5 ന് യജ്ഞോദ്‌ഘാടനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീ ഭായി നിർവ്വഹിക്കും. 19 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ അഡ്വ ടി ആർ രാമനാഥൻ, കുമാരി പ്രിയംവദ ഷണ്മുഖാനന്ദൻ, പള്ളിക്കൽ ശ്രീഹരി, ഡോ എം എം ബഷീർ, എൻ ഗോപാലകൃഷ്ണൻ, ഡോ. അലക്സാണ്ടർ ജേക്കബ് , ജനാർദ്ദനൻ നമ്പൂതിരി, ഒ എസ് സതീഷ് എന്നിവരുടെ പ്രഭാഷണം ഉണ്ടാകും.

29 രാവിലെ 8.30 ന് നടക്കുന്ന യജ്ഞസമർപ്പണ യോഗത്തിൽ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു മുഖ്യാതിഥിയാകും. ദേവസ്വം ബോർഡ്‌ അംഗം കെ എസ് രവി മുഖ്യ പ്രഭാഷണം നടത്തും. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാര വർമ്മ യഞ്ജസമർപ്പണം നടത്തും. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് യജ്ഞസന്ദേശം നൽകും. ദേവസ്വം ബോർഡ്‌ മുൻ അംഗങ്ങളായ പി കെ കുമാരൻ, കെ രാഘവൻ എന്നിവർ സംസാരിക്കും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി മാധവക്കുറുപ്പ് അദ്ദ്യക്ഷത വഹിക്കും.