ചേർത്തല:അപ്സര ജംഗ്ഷൻ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിക്കുന്ന വിശ്വത്തിൽ അക്യുപങ്‌ചർ സെന്ററിന്റെ ഉദ്ഘാടനവും ബോധവത്കരണ ക്ലാസും ഇന്ന് വൈകിട്ട് 3ന് മന്ത്രി പി.തിലോത്തമൻ നിർവഹിക്കും.ആൽബർട്ട് മൈക്കിൾ അദ്ധ്യക്ഷനാകും.മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീലേഖ എസ്.നായർ മുഖ്യാതിഥിയാകും.വയലാർ ശരത് ചന്ദ്രവർമ്മ,ആലപ്പി ഋഷികേശ്,രാജീവ് ആലുങ്കൽ,ചേർത്തല ജയൻ,വയലാർ റാണ,സ്മിത ശശികുമാർ എന്നിവർ സംസാരിക്കും.കെ.ജെ.താജുദ്ദീൻ ബോധവത്കരണ ക്ലാസ് നയിക്കും.പി.ഐ.ഹാരീസ് സ്വാഗതവും സാബു വിശ്വത്തിൽ നന്ദിയും പറയും.