ഹരിപ്പാട് : ഹരിപ്പാട് ഗവ. യുപി സ്‌കൂളിന്റെ പുതിയ കെട്ടിട നിർമ്മാണത്തിനായി 96 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. തുടർ പ്രവർത്തനങ്ങൾ സമയബന്ധിതമായി ആരംഭിക്കുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നല്‍കിയതായും രമേശ് ചെന്നിത്തല പറഞ്ഞു.