photo

ചേർത്തല:കെ.വി.എം ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'മാലിന്യവിമുക്തമായ മാരാരിക്കുളം" പദ്ധതിയുടെ ഭാഗമായി മാരാരിക്കുളം ബീച്ചിൽ പഞ്ചദിന ശുചീകരണത്തിന് തുടക്കമായി.കോളേജ് പ്രിൻസിപ്പൽ ഡോ.ലൈസൻ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.പ്രോഗ്രാം ഓഫീസർ ജി.ഹരികൃഷ്ണൻ, അസി.പ്രൊഫ.അനു തോമസ് എന്നിവർ നേതൃത്വം നൽകി.