
അമ്പലപ്പുഴ: കേപ്പ് കോൺട്രാക്റ്റ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നു മുതൽ അനിശ്ചിതകാല പണിമുടക്കു നടത്തുന്നതിന്റെ മുന്നോടിയായി ഇന്നലെ ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തി.ദിവസ കരാർ ജീവനക്കാരോടുള്ള കേപ്പിന്റെ അവഗണന അവസാനിപ്പിക്കുക.തടഞ്ഞുവച്ചിരിക്കുന്ന ഡിസംബർ മാസത്തെ ശമ്പളം ഉടൻ നൽകുക .2017ൽ സർക്കാർ പ്രഖ്യാപിച്ച ദിവസ കരാർ ജീവനക്കാരുടെ അടിസ്ഥാന വേതനം ഉടൻ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കെന്ന് യൂണിയൻ വൈസ് പ്രസിഡന്റ് ജെ.ജയകുമാർ പറഞ്ഞു. സി.ഐ.ടി.യു അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഗോപകുമാർ,എം.രഘു, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.