ഹരിപ്പാട് : മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ വാർഷികാഘോഷം ഇന്ന് സമാപിക്കും. രാവിലെ 7.30ന് മുട്ടം സുരേഷ് ശാന്തിയുടെ കാർമ്മികത്വത്തിൽ കലശപൂജ, കലശാഭിഷേകം. രാവിലെ 9ന് സമാപന സമ്മേളനം യൂണിയൻ സെക്രട്ടറി എൻ.അശോകൻ ഉദ്ഘാടനം ചെയ്യും. മുട്ടം ബാബു അദ്ധ്യക്ഷനാകും. സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ബി..നടരാജൻ, ആർ.ഓമനക്കുട്ടൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. വി..നന്ദകുമാർ സംവാഗതവും മുട്ടം സുരേഷ് നന്ദിയും പറയും