കായംകുളം : കഴിഞ്ഞ ദിവസം അന്തരിച്ച തച്ചടി സോമന് നാട് യാത്രാമൊഴിയേകി. ഇന്നലെ രാവിലെ പത്തിയൂർ ഫാർമേഴ്‌സ് ബാങ്കിൽ മൃതദേഹം പൊതുദർശനത്തിനുവച്ചു, തുടർന്ന് വിലാപയാത്രയായി കായംകുളം കോൺഗസ് ഓഫീസിൽ എത്തിച്ചു നൂറുകണക്കിന് കോൺഗ്രസ്‌ പ്രവർത്തകർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. തുടർന്ന് നഗരസഭയിലും പൊതുദർശനത്തിന് വച്ചു. 4മണിയോടെ കല്ലുമൂട്ടിലെ വസതിയായ തച്ചടിയിൽ മൃതദേഹം സംസ്‌ക്കരിച്ചു. മൂന്ന് പെൺമക്കൾ ചേർന്നാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വയലാർ രവി എം പി,മന്ത്രി ജി. സുധാകരൻ, ആനത്തലവട്ടം ആനന്ദൻ, കെ. സി. ജോസഫ്, എം. എം. ഹസൻ, വി. എം സുധീരൻ, ബെന്നി ബെഹന്നാൻ, എം. മുരളി, എം. ലിജു, സി. ആർ. ജയപ്രകാശ്, എ എ. ഷുക്കൂർ,, മാന്നാർ അബ്ദുൽ ലത്തീഫ്, ഡി. സുഗതൻ, എൻ. രവി, ഇ. സമീർ, കറ്റാനം ഷാജി, എം. എ. അലിയാർ, പി. എൻ. ശിവദാസൻ അരവിന്ദാക്ഷൻ, എ. ഷാജഹാൻ ഗാനകുമാർ, കെ. രാജേന്ദ്രൻ, എ. പി ഷാജഹാൻ സംസ്കാര ചടങ്ങിൽ പങ്കെടുത്തു