ആലപ്പുഴ: കേപ്പിന്റെ കീഴിലുള്ള പുന്നപ്ര കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് മാനേജ്‌മെന്റിലേക്ക് താത്കാലികാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി ഡിപ്പാർട്ട്‌മെൻറിലെ അഡ്‌ഹോക്ക് അസിസ്റ്റൻറ് പ്രൊഫസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ careers.cemp@gmail.com എന്ന വിലാസത്തിൽ 20ന് വൈകിട്ട് 5നകം ലഭിക്കണം. 21ന് രാവിലെ 10ന് കോളേജിൽ എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. ഫോൺ: 9496156584, 9388068006