ഹരിപ്പാട്: എൽ ഡി എഫിന്റെ മനുഷ്യമഹാ ശൃംഖലക്ക് മുന്നോടിയായി സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് നയിക്കുന്ന തെക്കൻ മേഖല പ്രചാരണ ജാഥ ഇന്ന് ആരംഭിക്കും. 21 ന് സമാപിക്കും.

ഇന്ന് വൈകിട്ട് 4ന് ഹരിപ്പാട് ചെറുതന മാടശ്ശേരിയിൽ സജി ചെറിയാൻ എം എൽ എ ഉദ്ഘാടനം ചെയ്യും.കെ.കാർത്തികേയൻ അദ്ധ്യക്ഷത വഹിക്കും. നാളെ രാവിലെ 9 ന് കരുവാറ്റയിൽ നിന്ന് ആരംഭിച്ച് വൈകിട്ട് 6ന് ആറാട്ടുപുഴയിൽ സമാപിക്കും.19 ന് കായംകുളം, 20 ന് മാവേലിക്കര, 21 ന് ചെങ്ങന്നൂരിൽ സമാപിക്കും.