മാവേലിക്കര: മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻകേന്ദ്രമന്ത്രി സി.എം.സ്റ്റീഫന്റെ 37ാമത് ചരമവാർഷിക ദിനം ആചരിച്ചു. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം കോശി എം.കോശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അദ്ധ്യക്ഷനായി. മാന്നാർ അബ്ദുൾലത്തീഫ്, കെ.കെ.ഷാജു, കല്ലുമല രാജൻ, കെ.ആർ.മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.