ആലപ്പുഴ: എ.ഐ.ടി.യു.സി ശതാബ്ദി ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കഞ്ഞിക്കുഴിയിൽ മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു. മണ്ഡലം സംഘാടക സമിതി ചെയർമാൻ എസ്.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,ജില്ലാ എക്‌സി അംഗം എൻ.എസ്.ശിവപ്രസാദ്,എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി.മോഹൻദാസ്,അസി സെക്രട്ടറി ഡി.പി.മധു, കിസാൻ സഭ ജില്ലാ സെക്രട്ടറി ആർ.സുഖലാൽ ,എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ടി.ടി.ജിസ്‌മോൻ,മണ്ഡലം സംഘാടക സമിതി സെക്രട്ടറി എം.ഡി.സുധാകരൻ,എൻ.ആർ.ഇ.ജി വർക്കേഴ്‌സ് ഫെഡറേഷൻ ജില്ലാ ജന സെക്രട്ടറി വി.പി.സുനിൽ എന്നിവർ സംസാരിച്ചു.