ആലപ്പുഴ: പൾസ് പോളിയോ പ്രതിരോധ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 8 ന് പാലമേൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ആർ.രാജേഷ് എം.എൽ.എ നിർവഹിക്കും. പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന വിജയൻ അദ്ധ്യക്ഷത വഹിക്കും.

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ.ടി.മാത്യു ദിനാചരണസന്ദേശവും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അനിതകുമാരി മുഖ്യപ്രഭാഷണവും നടത്തും. ജില്ലയിൽ 1.36 ലക്ഷം കുട്ടികൾക്ക് 1162 സ്ഥാപനതല ബൂത്തുകളിലും 37 ട്രാൻസിറ്റ് ബൂത്തുകളിലും 47 മൊബൈൽ ബൂത്തുകളിലുമായി പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ പോളിയോ തുളളിമരുന്ന് വിതരണം നടത്തും. സർക്കാർ, സ്വകാര്യ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, തിരഞ്ഞെടുത്ത സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബോട്ട്‌ജെട്ടികൾ, ഉത്സവങ്ങൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച പൾസ് പോളിയോ ബുത്തുകൾ രാവിലെ 8 മുതൽ 5 വരെ പ്രവർത്തിക്കും. തൊഴിലാളി ക്യാമ്പുകളിലുളള 5 വയസിന് താഴെയുളള കുട്ടികൾക്ക് വാക്‌സിൻ നൽകാൻ മൊബൈൽ ബൂത്തുകൾ പ്രവർത്തിക്കും. നവജാത ശിശുക്കൾക്കും പോളിയോ തുളളിമരുന്ന് നൽകണം.