കൊച്ചി : ഭിന്നശേഷിക്കാരായ കായിക താരങ്ങൾക്കു വേണ്ടി ലയൺസ് ക്ളബ് ഡിസ്ട്രിക്ട് 318 സിയുടെ ആഭിമുഖ്യത്തിൽ എബിലിറ്റി ഫെസ്റ്റ് 2020 എന്ന പേരിൽ കായികമേള നാളെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നിന്നായി 1600 ഒാളം കായികതാരങ്ങൾ പങ്കെടുക്കും. രാവിലെ എട്ടിന് മാർച്ച് പാസ്റ്റോടെ ആരംഭിക്കുന്ന കായികമേളയുടെ ഉദ്ഘാടനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ലയൺസ് ഗവർണർ രാജേഷ് കോളരിക്കൽ, ട്രഷറർ കുര്യൻ ആന്റണി, ജനറൽ കൺവീനർ കുര്യച്ചൻ ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.