ആലപ്പുഴ: പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ ജീവനക്കാരുടെ സമരം അവസാനിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തണം എന്ന് ആവശ്യപ്പെട്ടു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് മന്ത്രി ജി.സുധാകരൻ കത്തയച്ചു.
വി.എസ് സർക്കാരിന്റെ കാലത്ത് സഹകരണ വകുപ്പ് മന്ത്രിയായിരുന്ന മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്താണ് കേപ്പിന്റെ കീഴിൽ സാഗര ആശുപത്രി സ്ഥാപിച്ചത്. തുച്ഛമായ ശമ്പളത്തിന് കഴിഞ്ഞ 10 വർഷത്തിലേറെ ആയി ജോലി ചെയ്യുന്ന ജീവനക്കാർ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടപ്പോൾ കേപ്പ് ഡയറക്ടർ നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തി ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരം കണ്ട് ആശുപത്രി പ്രവർത്തനം സുഗമമായി നടത്തണം എന്ന് മന്ത്രി ജി.സുധാകരൻ സഹകരണ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.