ആലപ്പുഴ: തിരുവനന്തപുരം ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിലും കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലും 2020-21 അദ്ധ്യയന വർഷത്തിലേക്ക് 5,7,8,9, പ്ലസ് വൺ/ വി.എച്ച്.എസ്.സി എന്നീ ക്ലാസുകളിൽ പ്രവേശനം നൽകുന്നതിന് അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ് ബാൾ, ഫുട്‌ബാൾ, വോളിബാൾ, തായ്‌ക്കോണ്ടോ, റസ് ലിംഗ്, ഹോക്കി, വെയ്റ്റ് ലിഫ്ടിംഗ്, ബോക്‌സിംഗ്, ജൂഡോ, ക്രിക്കറ്റ് (പെൺകുട്ടികൾ) എന്നീ കായികയിനങ്ങളിൽ താത്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന കായിക യുവജന കാര്യാലയം വിവിധ കേന്ദ്രങ്ങളിൽ സെലക്ഷൻ ട്രയൽ സംഘടിപ്പിക്കുന്നു. ഫോൺ: 8606819961