ആലപ്പുഴ: പൗരത്വനിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ടും എൻ.ആർ.സി- എൻ.പി.ആർ എന്നിവയിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് എം.ലിജു നയിക്കുന്ന ലോംഗ് മാർച്ച് ഇന്ന് നടക്കും. വൈകിട്ട് 3ന് വളഞ്ഞവഴിയിൽ നിന്നും ആലപ്പുഴയിലേയ്ക്ക് നടക്കുന്ന മാർച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.